പിറവത്ത് മണ്ണിടിഞ്ഞ് 3 പേർ മരിച്ചു; 
കൊച്ചി: എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
റോഡിൽ നിന്നു ഉയരത്തിലുള്ള മൺതിട്ടയ്ക്കു സമീപം കോൺക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Previous Post Next Post