നിരോധിക്കാനുള്ള ബില്‍ പാസാക്കി; ടിക് ടോക്കിനെ പൂട്ടാനുള്ള നിർണായക നീക്കവുമായി അമേരിക്ക

 


വാഷിങ്ടണ്‍: പ്രമുഖ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷൻായ ടിക് ടോക്കിനെ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ നിയമം പ്രസിഡന്‍റിന് നൽഖുന്നത്. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ നിയമം പ്രാബല്യത്തിലാവും.

ചൈനീസ് കമ്പനി ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ സമൂഹമാധ്യമത്തെ അമേരിക്കയിൽ നിരോധിക്കാനാണ് സാധ്യത. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.


Previous Post Next Post