നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു…ഡ്രൈവര്‍ മരിച്ചു


 
കാസര്‍കോട്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. മരിച്ച ഡ്രൈവറുടെ മൃതദേഹവും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post