നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് ക്ഷണിച്ച് ഉദ്ദവ് താക്കറെ


മുംബൈ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് ക്ഷണിച്ച് ഉദ്ദവ് താക്കറെ.

 ബിജെപിയിൽ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാർഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. എന്നാൽ ക്ഷണത്തോട് ഗഡ്കരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. മുന്നണിയിലെ സീറ്റ് ചർച്ച പൂർത്തിയാകാത്തതായിരുന്നു ഇതിന് കാരണം. എന്നാൽ നിതിൻ ഗഡ്കരിയെ പോലെ ഉന്നത നേതാവിന്റെ കാര്യത്തിൽ കാത്തിരിപ്പ് വേണമോ എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നിരുന്നു.
Previous Post Next Post