അമ്പലപ്പുഴ: ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് തുലാഭാരം നടത്തി ബി.ജെ.പി മണ്ഡലം പ്രവർത്തകർ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ശോഭാ സുരേന്ദ്രന് പഞ്ചസാര കൊണ്ട് പ്രവർത്തകർ തുലാഭാരം നടത്തിയത്. ഇന്ന് രാവിലെ 7 -30 ഓടെയാണ് ശോഭാ സുരേമൻ ക്ഷേത്രത്തിലെത്തിയത്. 90 കിലോ പഞ്ചസാര കൊണ്ടാണ് സ്ഥാനാർത്ഥിക്ക് പ്രവർത്തകർ തുലാഭാരം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് ബാബുരാജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്ധ്യ സുരേഷ്, അനിൽ പാഞ്ചജന്യം, ജില്ലാ കമ്മറ്റി അംഗം രേണുക ശ്രീകുമാർ ,പഞ്ചായത്തംഗം സുഷമരാജീവ്, അഡ്വ.ഗണേഷ് കുമാർ, മഞ്ചു ഷാജി, എ.ആർ.ഹരികൃഷ്ണൻ, ബീനാ കൃഷ്ണ കുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു
ശോഭാ സുരേന്ദ്രന് തുലാഭാരം നടത്തി ബി.ജെ.പി പ്രവർത്തകർ
ജോവാൻ മധുമല
0
Tags
Top Stories