ഏറ്റുമാനൂരിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചു;



     
കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങിലാണ് പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിരമ്പുഴ പഞ്ചായത്ത് പരിധിയിൽ പതിച്ചിരുന്ന പോസ്റ്ററ്ററുകളാണ് വ്യാപകമായ രീതിയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. എൽ ഡി എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടണമെന്നും പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമാൻ തുണ്ടം പറഞ്ഞു.
Previous Post Next Post