‘സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ല’; ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി

 


കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ലെന്നും മന്ത്രിയെയോ മന്ത്രിയുടെ ഓഫിസിനേയോ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമീപിക്കേണ്ടതില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

സ്ഥലം മാറ്റത്തിനുള്ള ചുമതല ഭരണ വിഭാഗം ഉദ്യോഗസ്ഥർക്കാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവനക്കാർക്ക് സിഎംഡിക്ക് അപേക്ഷ നൽകി കെഎസ്ആർടിസിയുടെ മെഡിക്കൽ ബോർഡിനെ സമീപിക്കാമെന്നും ഗതാഗത മന്ത്രി ഉത്തരവിറക്കി.

Previous Post Next Post