അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ മുങ്ങിമരിച്ചു

 

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.

 പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതിൽ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനൽ കണ്ടക്ടറാണ്. 

പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള കടവിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരിൽ സജിത്ത് നീന്തി രക്ഷപെട്ടു.

അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പത്തനംതിട്ടയിൽ നിന്നെത്തിയ മുങ്ങൽവിദഗ്ധരും ചേർന്നാണ് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തത്.
Previous Post Next Post