നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു


ആലപ്പുഴ: നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം പോണ്ടിച്ചേരിയിലെ കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു ജയലക്ഷ്മി. സംസ്കാരം പിന്നീട്.
Previous Post Next Post