അയോധ്യ രാമക്ഷേത്രത്തിലെ ആരതി ഇനി ദൂരദര്‍ശനില്‍ തത്സമയം കാണാം

 


അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമമായ എഎൻഐ, എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

എല്ലാ ദിവസവും രാംലല്ലയുടെ ദിവ്യ ദർശനമായിരിക്കുമെന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ‘ഇനി മുതല്‍ എല്ലാ ദിവസവും രാംലല്ലയുടെ ആരതി ദര്‍ശിക്കാമെന്നും തത്സമയം രാവിലെ 6.30 മുതല്‍ ഡിഡി ഡിഡി നാഷണലില്‍ കാണാമെന്നും’ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.

അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇനി ദര്‍ശനം ദൂരദര്‍ശനിലൂടെ സാധ്യമാകുമെന്നും ഡിഡി നാഷണലിന്‍റെ വക്താവ് അവകാശപ്പെട്ടു.രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആരതി തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിക്കായി തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുകയാണെന്നും ദൂരദര്‍ശന്‍ വക്താവ് പറഞ്ഞു.

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് രാമക്ഷേത്രത്തിലെ ദർശന സമയം. ഭക്തരുടെ തിരക്ക് കാരണം ക്ഷേത്രം ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂര്‍ നേരം അടച്ചിടും.

Previous Post Next Post