മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍


കൊച്ചി : മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.

സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇ ഡിയുടെ വിശദീകരണം.
Previous Post Next Post