വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


തിരുവനന്തപുരം: വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ചങ്ങാതി ഹോട്ടലിന് സമീപം പ്രൊവിഷൻ സ്റ്റോർ നടത്തിയിരുന്ന ഉണ്ണികൃഷ്ണൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഉണ്ണികൃഷ്ണനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനും കുടുംബവും വർഷങ്ങളായി വെഞ്ഞാറമൂട്ടിലാണ് താമസം.ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് കട തുറക്കുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. സമീപത്തെ കച്ചവടക്കാർ ഷട്ടർ പകുതി തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കയറി നോക്കിയപ്പോഴാണ് ഉണ്ണികൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെഞ്ഞാറമൂട് പോലീസ് സ്ഥലതെത്തി പരിശോധന തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
Previous Post Next Post