സ്ക്കൂൾ അധികൃതരിൽ നിന്നും കൈക്കൂലി വാങ്ങവെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. പിടികൂടിയത് പാലായിൽ നിന്നും





കോട്ടയം: കോട്ടയം ഭാഗത്തുള്ള സ്ക്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി സ്ക്കൂളിലെത്തിയ കോട്ടയം ഇലക്ട്രിക ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കൽ ഇൻസ്പെക്ടറായ സുമേഷ് എൻ.എൽ പരിശോധന സർട്ടിഫിക്കേറ്റ് നൽകുവാൻ സ്ക്കൂൾ അധികൃതരോട് 10 000 രൂപാ കൈക്കൂലി ആവശ്യപെട്ടു.
ഉടൻ തന്നെ കോട്ടയം വിജിലൻസ് ആഫീസു മായി ബന്ധപ്പെട്ട സ്ക്കൂൾ അധികൃതർക്ക് വിജിലൻസ് നൽകിയ നോട്ട് നൽകുകയായിരുന്നു.ഇതിനിടയിൽ വിണ്ടും സ്ക്കൂൾ അധികൃതർ കൈക്കൂലി കുറച്ച് നൽകണമെന്ന് പേശുകയും കൈക്കൂലി തുക 7000 ആയി നിജപ്പെടുത്തുകയും ചെയ്തു.ഇത് കോട്ടയം റെയിൽവെ സ്റ്റേഷന് സമീപം എത്തിക്കാൻ ആവശ്യപെട്ടപ്പോൾ സ്ക്കൂൾ അധികൃതർ അസൗകര്യം അറിയിച്ചു.അതേ തുടർന്ന് ഇന്ന് പാലാ പോളിടെക്നിക്കിൽ പരിശോധനയ്ക്ക് വരുമ്പോൾ തുക നൽകുവാൻ തീരുമാനിച്ചു.

ഇന്നുച്ചയോടെ വിജിലൻസ് നൽകിയ 500 ൻ്റെ 14 നോട്ട് ഇലക്ട്രിക് ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി സുമേഷ് കൈപ്പറ്റുന്ന സമയം മറഞ്ഞിരുന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് എസ് പി, വി.ജി വിനോദ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം വിജിലൻസ് സംഘം തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്
Previous Post Next Post