കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം…


പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു . ബിജുവിന്റെ ആശ്രിതന് താല്‍ക്കാലിക ജോലി വനം വകുപ്പ് ഓഫീസില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു . സ്ഥിരനിയമനം വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58)വിനെ വീട്ടുമുറ്റത്ത് വെച്ച് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത് . തുടര്‍ന്ന് സംഭവത്തില്‍ പതിഷേധിച്ച് തുലാപ്പള്ളിയില്‍ നാട്ടുകാര്‍ സംഘടിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


Previous Post Next Post