കുത്തുപാള എടുത്ത കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്: 3000 കോടി കടമെടുക്കാൻ മുൻകൂർ അനുമതി; വിശദാംശങ്ങൾ വായിക്കാം


ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നല്‍കി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് 3000 കോടി കടമെടുക്കാൻ അനുമതി നല്‍കി കേന്ദ്രം.

 സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധിയില്‍ നിന്ന് മുൻകൂർ കടം എടുക്കാനാണ് അനുമതി. പുതിയ സാമ്പത്തിക വർഷം തുടങ്ങി 13 ദിവസം ആയപ്പോഴേക്കുമാണ് കേരളം 3000 കോടി കടം എടുക്കുന്നത്.

5000 കോടി കടം എടുക്കാനാണ് കേരളം അനുമതി തേടിയിരുന്നത്. ഈ വർഷം 37000 കോടി രൂപയാണ് വായ്പാ പരിധി നിശ്ചിയിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് കേരളം കടം എടുക്കുന്നത്. ഓരോ പാദത്തിലും കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അനുമതി നല്‍കിയാല്‍ മാത്രമേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ.

മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍കൂര്‍ കടമെടുക്കാനുള്ള അനുമതി സംസ്ഥാനം തേടിയത്. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.


Previous Post Next Post