വീണ്ടും ടിപ്പർ അപകടം..കണ്ണൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു…കേരളത്തിൽ വീണ്ടും ടിപ്പർ അപകടം.കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം .കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഇന്നേ ദിവസം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ ടിപ്പർ അപകടമാണിത്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു.ഇതിന് പിന്നാലെയാണ് യുവാവും അപകടത്തിൽ മരിച്ചത് .
Previous Post Next Post