തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍ഡിഎഫിന് വിജയസാധ്യത എന്ന് സംസ്ഥാന ഇന്റലിജൻസ് രണ്ടാം ഘട്ട റിപ്പോർട്ട്,

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍ഡിഎഫിന് വിജയസാധ്യത എന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്.രണ്ടാംഘട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച സൂചന.
ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂർ, ആലത്തൂർ, പാലക്കാട്,വടകര, കണ്ണൂർ എന്നീ ലോക്‌സഭാ മണ്ഡലത്തിലാണ് എല്‍ഡിഎഫിന് വിജയസാധ്യത കാണുന്നത്. തിരുവനന്തപുരം, മാവേലിക്കര, ചാലക്കുടി, കോട്ടയം, ആലപ്പുഴ, എന്നീ അഞ്ച് സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിൽ കടുത്തമത്സരം എന്നും റിപ്പോർട്ടില്‍ പറയുന്നു.


എല്ലാവരും ഉറ്റു നോക്കുന്ന വയനാട്ടിലും തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.അതേസമയം ആലപ്പുഴയിൽ ബിജെപി രണ്ടാം സ്ഥാനത്താകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.കേരളത്തിൽ ഇത്തവണ ശോഭാ സുരേന്ദ്രൻ മാത്രമാകും ബിജെപിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുക.ഇവിടെ കെ സി വേണുഗോപാൽ ഒന്നാം സ്ഥാനത്തും എ എം ആരിഫ് മൂന്നാം സ്ഥാനത്തും ആകുമെന്നാണ് റിപ്പോർട്ട്‌
Previous Post Next Post