ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലും കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.

Previous Post Next Post