ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്


കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടർന്ന സ്വർണവിലയിൽ ഒരാഴ്ചയ്ക്ക് ശേഷം ഇടിവ്. ഇന്ന് (14/04/2024) വില 53,200 ലെത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം, പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഡിമാന്‍ഡ് വർധിപ്പിക്കുന്നതിനാല്‍ നടപ്പു വര്‍ഷം പവന്‍ വില 60,000 രൂപ കടന്ന് മുന്നേറുമെന്ന് പ്രവചനം. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലയില്‍ കുതിപ്പ് സൃഷ്ടിക്കുന്നത്.

Previous Post Next Post