കേരളത്തില്‍ പത്രികാ സമര്‍പ്പണത്തിന് ഇനി മൂന്നുദിവസം; രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്താകും കലക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്റര്‍ ഉറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Previous Post Next Post