കണ്ടെയ്‌നർ ലോറിയിൽ കണ്ണൂരിലേക്ക് കൊണ്ടുവന്ന വൻപടക്കശേഖരം പിടികൂടി


കണ്ണൂർ: കണ്ണൂരിലേക്ക് ഓൺലൈൻ ഓർഡർ പ്രകാരം ശിവകാശിയിൽ നിന്നും കണ്ടെയ്‌നർ ലോറിയിൽ അനധികൃതമായി വിൽപനക്കെത്തിച്ച വൻപടക്കശേഖരം എടക്കാട് പൊലീസ് പിടികൂടി. 

ഓൺ ലൈൻ വഴി ഓർഡർ ചെയ്ത് ശിവകാശിയിൽ നിന്നും കണ്ടെയിനർ ലോറിയിൽ എത്തിച്ച് കണ്ണൂർ, തലശേരി ഭാഗങ്ങളിൽ വിഷു സീസൺ കണക്കിലെടുത്ത് വിൽപനക്കായി എത്തിച്ചതായിരുന്നു പടക്കങ്ങൾ.

എടക്കാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാല ബൈപാസിൽ വച്ചാണ് ലോറി കസ്റ്റഡിയിലെടുത്തത്. ലോറി സ്റ്റേഷനിലെത്തിച്ച് വിശദമായ പരിശോധന തുടരുകയാണ്. ആവശ്യമായ ലൈസൻസില്ലാതെയാണ് പടക്കങ്ങൾ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ പടക്ക കച്ചവടം ചെയ്യുന്ന വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന ഓൺലൈൻ കച്ചവടത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജീവും ജന. സെക്രട്ടറി കെ.എം.ലെനിനും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
Previous Post Next Post