ഇന്‍സ്റ്റഗ്രാം വഴി പരിചയം...പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി . 17വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗ ചെയ്തുവെന്നാണ് പരാതി .സംഭവത്തിൽ മൂന്നു പേര്‍ അറസ്റ്റിൽ.

 വര്‍ക്കല വെൺകുളം സ്വദേശികളായ ഹുസൈൻ , കമാൽ , രാഖിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയായ ഹുസൈൻ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് ഹുസൈനും സുഹൃത്തുക്കളും ചേര്‍ന്ന് രാത്രി വീട്ടിലെത്തി പെൺകുട്ടിയെ പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി കിളിമാനൂര്‍ പൊലീസ് പറഞ്ഞു
Previous Post Next Post