കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ




കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ് അനുവദിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ജോസഫ് വിഭാഗത്തിന് ചിഹ്നം പ്രതിസന്ധിലായത്. കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടില മാണി വിഭാഗത്തിനായിരുന്നു ലഭിച്ചത്.
Previous Post Next Post