അപര സ്ഥാനാർത്ഥിക്ക് സി.പിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയെന്ന്...

കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍.

 ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു.

 കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന്‍ എന്നിവരാണ് വധഭീഷണി മുഴക്കിയതെന്നും ബാലകൃഷ്ണന്‍ വിശദീകരിച്ചു.
Previous Post Next Post