കനത്ത ചൂടിന് ആശ്വാസം; ഇടിമിന്നലിനോടു കൂടിയ മഴയെത്തുന്നുതിരുവനന്തപുരം: കനത്ത ചൂടിനു ആശ്വാസമായി സംസ്ഥാനത്ത് ഇന്നു വിവിധ ജില്ലകളിൽ ഇടിമിന്നലിനോടു കൂടിയ മഴയ്ക്കു സാധ്യത. ഇതിനു പുറമെ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
15 -ാം തിയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിനൊപ്പം കേരളത്തിൽ ഉയർന്ന തിരമായലയ്ക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമായലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശമുണ്ട്.

Previous Post Next Post