വരുന്നത് കടുത്ത വേനൽ; കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി


ന്യൂദൽഹി: കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികൾക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത് .

 സാധാരണയെക്കാൾ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദ്ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post