മണർകാട് പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

മണർകാട്: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പ്രഭുഇല്ലം വീട്ടിൽ മുരുകേശൻ (59) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട്  5:35 മണിയോടുകൂടി റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, വഴിയിൽനിന്ന ഇയാൾ തന്റെ  മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post