ജമ്മു കാശ്മീരിൽ വാഹനാപകടം; വിനോദയാത്രയ്ക്കു പോയ മലയാളി യുവാവ് മരിച്ചു...11 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം . കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ ആണു മരിച്ചത്. 

നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത് .

സഫ്‌വാനും സംഘവും സഞ്ചരിച്ച വാൻ ട്രക്കിലിടിച്ചാണ് ആപകടം നടന്നത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു .6 പേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സഫ്‌വാൻ .
Previous Post Next Post