അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം..17കാരനെതിരെ കേസ്…


അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി ബലാത്സം​ഗം ചെയ്തതായി പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ 17 കാരനെതിരെ കേസെടുത്തു.മധ്യപ്രദേശിലെ അ​ഗർ മൽവ ജില്ലയിലെ സോയത് കാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്രാമത്തിലാണ് സംഭവം .17കാരനായ ആൺകുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .

രാത്രിയിൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയ ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തു. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതായും സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ആൺകുട്ടിക്കെതിരെ ഐപിസിയിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു .

Previous Post Next Post