മിൽമ ജീവനക്കാർ സമരത്തിൽ: 3 ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടേക്കുംഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്
തിരുവനന്തപുരം: സംസ്ഥാന കയറ്റുമതി നിഷേധിക്കുന്നുവെന്നാരോപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ സമരത്തിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസപ്പെട്ടേക്കും.

ഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച 40 ഓളം ജീവനക്കാർക്കെതിരേ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിൻവലിക്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ടുവച്ചു. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു
Previous Post Next Post