നക്ഷത്ര ഫലം 2024 മെയ് 12 മുതൽ 18 വരെ വി സജീവ് ശാസ്താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

അശ്വതി: പൊതുവിൽ  അനുകൂല വാരമല്ല ,  , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി  പണച്ചെലവ് നേരിടും,  സ്വകാര്യ  സ്ഥാപനങ്ങളിലെ  ജോലി കളിൽ  പ്രശ്നങ്ങൾ. 

ഭരണി : സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ  , പ്രവർത്തന മാന്ദ്യം വിട്ടുമാറും , എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക.ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. 

കാർത്തിക :  ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത , സാമ്പത്തികമായി വാരം  അനുകൂലമല്ല  .പണം കടം വാങ്ങേണ്ടി വരും, വിവാഹ ആലോചനകൾ നീണ്ടുപോകും.

രോഹിണി:  ഔഷധസേവ  വേണ്ടിവവരും ,   സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽ പരമായി വരം അനുകൂലമല്ല  നന്നല്ല, സുഹൃത്തുക്കൾ വഴിയായും പ്രശ്നങ്ങൾ. സ്ഥലം മാറ്റം  ലഭിക്കുവാന് ഇടയുണ്ട്  

മകയിരം : യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ് . ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. ഔഷധ സേവാ വേണ്ടിവരും 

തിരുവാതിര: വിവാഹ കാര്യത്തിൽ തീരുമാനം , തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില് നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം. 

പുണർതം : കാര്‍ഷികമേഖലയില് നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും. 

പൂയം : മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങള് മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള് പൂര്‍ത്തീകരിക്കും. . 

ആയില്യം  വ്യവഹാര സംബന്ധിയായ പണച്ചെലവുണ്ടാകും.. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.  
മകം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. 

പൂരം : കലാസാഹിത്യരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. 

ഉത്രം : ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. ഉയര്‍ന്നവിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില് വിജയം. 

അത്തം : കുടുംബസമേതം യാത്രകള് നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. 

ചിത്തിര  അപ്രതീക്ഷിത ചെലവുകള് വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

ചോതി : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും. എങ്കിലും പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടാം. യാത്രകള് വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 

വിശാഖം : കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്‌പര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള് തിരികെ കിട്ടും. 

അനിഴം : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില് വഴിപാട് കഴിക്കുവാനവസരം. കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. . 

തൃക്കേട്ട : മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത. 

മൂലം : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. 

പൂരാടം  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള് ഒന്നൊന്നായി അനുഭവത്തില് വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. 

ഉത്രാടം : ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും. യാത്രകള് വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. 

തിരുവോണം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. എന്നാല് പണമിടപാടുകളില് നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില് സംബന്ധിക്കും.  

അവിട്ടം : പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. 

ചതയം  ഗുണാനുഭവങ്ങള് വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. 

പൂരുരുട്ടാതി : ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ യാത്രകള് വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. 

ഉത്രട്ടാതി : തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. അനവസരത്തില് അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും. പൊതുവില് വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. 

രേവതി :  അലച്ചില് വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം.
Previous Post Next Post