കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ബന്ധുക്കളെ കാത്ത് 9 മൃതദേഹങ്ങള്‍; ഏഴു ദിവസത്തിനകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ സംസ്‌ക്കരിക്കും


കോട്ടയം ജില്ല ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ ഒമ്ബതിന് എത്തിച്ച്‌ 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച്‌ അഞ്ചിന് മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 27 ന് കൊണ്ടുവന്ന് ഏപ്രില്‍ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തില്‍ നാണു (65), അടൂർ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രില്‍ 22ന് പ്രവേശിപ്പിച്ച്‌ 24 ന് മരിച്ച അരുണ്‍ (47), ഏപ്രില്‍ 19 ന് പ്രവേശിപ്പിച്ച്‌ 29 ന് മരിച്ച ബാബു (58), മെയ്‌ ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മെയ്‌10 ന് പ്രവേശിപ്പിച്ച്‌ 11 ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
Previous Post Next Post