സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി. അരകിലോമീറ്ററോളം മാറി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന ഇയാളെ രക്ഷപ്പെടുത്തി.. സംഭവം പത്തനംതിട്ടയിൽപത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി. അരകിലോമീറ്ററോളം മാറി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന ഇയാളെ രക്ഷപ്പെടുത്തി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ മാംകീഴിൽ വീട്ടിൽ ശോഭയുടെ മകൻ അഖിൽ എന്നു വിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തിൽ നിന്നും കല്ലാറിലേക്ക് ചാടിയത്.
ബുധൻ വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയർ ഫോഴ്സ്, സ്‌കൂബ ടീം എന്നിവർ ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ നടത്തുമ്പോഴാണ് അര കിലോമീറ്റർ മാറി കല്ലാറ്റിൽ പേരുവാലി എന്ന സ്ഥലത്തിനടുത്ത് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഇയാളെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ സുരക്ഷിതനാണ്.
Previous Post Next Post