തിരുവനന്തപുരത്ത് മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയുടെ സാരിക്ക് തീ കൊളുത്തി


അ​മ്മ രം​ഭ​യു​ടെ പ​രാ​തി​യി​ൽ നൂ​ലി​യോ​ട് സ്വ​ദേ​ശി മ​നോ​ജി​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​നോ​ജ് സ്ഥി​രം മ​ദ്യ​പാ​നി ആ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കിട്ട് തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല​യി​ലാ​ണ് സം​ഭ​വം നടന്നത്. വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ മ​നോ​ജ്‌ അ​മ്മ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ‌‌

മ​ദ്യം വാ​ങ്ങാ​ൻ ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​മ്മ രം​ഭ പ​ണം കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ മ​നോ​ജ് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ലൈ​റ്റ​ർ കാ​ണി​ച്ച് അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നി​ട്ടും പ​ണം ന​ൽ​കാ​ത്ത​തോ​ടെ​യാ​ണ് സാ​രി​ക്ക് തീ ​കൊ​ളു​ത്തി​യ​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ അ​മ്മ പു​റ​ത്തേ​ക്കോ​ടി. ന​ല്ല മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് ത​ന്നെ തീ ​കെ​ടു​ത്താ​ൻ സാ​ധി​ച്ചു. അ​മ്മ​യ്ക്ക് പ​രു​ക്കൊ​ന്നും ഉ​ണ്ടാ​യി​ല്ല. പി​റ്റേ ദി​വ​സം രം​ഭ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പേ​ടി​പ്പി​ക്കാ​ൻ ആ​ണ് തീ ​കൊ​ളു​ത്തി​യ​ത് എ​ന്നു​മാ​ണ് മ​നോ​ജ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ക​ട്ട​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മ​നോ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Previous Post Next Post