കെഎസ്‌യു ക്യാമ്പില്‍ തമ്മില്‍ത്തല്ല്...നിഷേധിച്ച് കെഎസ്‍യു നേതൃത്വം
തിരുവനന്തപുരം : സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്‍യു നേതൃത്വം. സംസ്ഥാന ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി. എന്നാൽ അതിനെ പർവതീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെപിസിസി അന്വേഷണത്തോട് പൂർണമായും സഹകരിക്കും . ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Previous Post Next Post