പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം

 



പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. തൃശൂർ രവർമപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനതാണ് സംഭവം. യുവതിയോട് അതിക്രമം കാണിച്ചത് ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവം നടന്നത് ഈ മാസം 17ന്.
അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Previous Post Next Post