തോളിൽ കൈ വെച്ചത് പ്രകോപനമായി; നഗരസഭാംഗമായ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ശിവകുമാർ




ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട പ്രാദേശിക നേതാവിനെ മർദിച്ച്‌ കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

നഗരസഭാ അംഗമായ അലാവുദ്ദീൻ മണിയാർക്കാണ് അടിയേറ്റത്. കാറില്‍ നിന്നിറങ്ങിയ ഡി.കെ.യുടെ തോളില്‍ കൈയ്യിട്ട് ഇയാള്‍ ചിത്രമെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ പ്രകോപിതനായ ഡി.കെ അലാവുദ്ദീൻറെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. തുടർന്ന്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.
Previous Post Next Post