പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററും മധ്യവയസ്കനും വർഷങ്ങൾക്ക് ശേഷം പിടിയിലായി…


ആര്യങ്കോട് മുള്ളൻ കുഴി ന്യൂ 1 ഇന്ത്യാ പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്ററായിരുന്ന അമ്പൂരി പാമ്പരം കാവ് മണച്ചിറ വീട്ടിൽ ജോസഫ് മാത്യു (56) മുള്ളൻ കുഴി സ്വദേശിയായ പ്രദീപ് (46) എന്നിവരാണ് ആര്യങ്കോട് പോലീസിൻ്റെ പിടിയിലായത്. പെന്തക്കോസ്ത് ചർച്ചിലെത്തിയിരുന്ന പെൺകുട്ടിയെ നാലു വയസു മുതൽ പാസ്റ്റർലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ സ്വഭാവത്തിലെ താളപ്പിഴകൾ ശ്രദ്ധിച്ച ചർച്ചിലെ വനിതാ അംഗത്തിനോട് കുട്ടി പീഡനവിവരം പറയുകയായിരുന്നു. തുടർന്ന് ആര്യങ്കോട് പോലീസിൽ കുടുംബം പരാതി നൽകി. കൂടുതൽ വിവരങ്ങൾ കുട്ടിയിൽ നിന്ന് ചോദിച്ചറിയുന്നതിനിടയിലാണ് മുള്ളംകുഴി സ്വദേശിയായ പ്രദീപ് 2022 ൽ കുട്ടിയെ പീഡിപ്പിച്ച വിവരം അറിയുന്നത്. ഒരു ദിവസം മുൻപ് പ്രദീപിനെയും വ്യാഴാഴ്ച ആലപ്പുഴയിൽ നിന്ന് ജോസഫ് മാത്യുവിനെയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു
Previous Post Next Post