പെരിയാറിലെ മത്സ്യക്കുരുതി: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

 കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി രാജീവ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി അറിയിച്ചു.
പുഴയില്‍ രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രത്യേക കമ്മിറ്റി വിഷയം പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സിസിടിവി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കിതില്‍ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തും. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. സംഭവം കൃത്യമായി ഫോളോ അപ്പ് ചെയ്ത് തുടര്‍നടപടികള്‍ ഉറപ്പ് വരുത്തുമെന്നും ഒരാഴ്ചക്കകം റിപ്പോര്‍ട്ടിന്മേല്‍ തക്കതായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


Previous Post Next Post