പുതിയ പാര്‍ട്ടി രൂപീകരണം; ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ട്.

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും സാങ്കേതികമായി ദേശീയ പാര്‍ട്ടിയുടെ ഭാഗമായി കേരളത്തിലെ പാര്‍ട്ടിയും എംഎല്‍എമാരും തുടരുകയാണ്. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേരുന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. നേരിട്ട് ദേശീയ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്.
Previous Post Next Post