ഓർഡർ ചെയ്ത ഭക്ഷണം കാറിലെത്തിച്ചില്ല..കടയുടമക്ക് മർദ്ദനം…


മണ്ണാർകാട് : ഓർഡർ  ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ ഉടമക്കും തൊഴിലാളികൾക്കും മർദ്ദനം.മണ്ണാർക്കാട് റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു.രാത്രി കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം സൽജലിന് നേരെ തട്ടികയറുകയും മർദ്ദിക്കുകയുമായിരുന്നു.തടയാനെത്തിയ തൊഴിലാളികൾക്കും മർദ്ദനമേറ്റു.


Previous Post Next Post