വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽപാലക്കാട്: വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശി അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കല്യാണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അബ്ദുൾ കരീമിന്‍റെ പുരയിടത്തിലായിരുന്നു കല്യാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വൈദ്യുതിക്കെണിയിൽപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Previous Post Next Post