പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ?..ഇല്ലെങ്കില്‍ ഇരട്ടി നികുതി…ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍
ന്യൂഡൽഹി : പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.ഉയര്‍ന്ന ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാനാണിത്.

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കും.
Previous Post Next Post