ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം..മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പരാതി….


അങ്കമാലിയിൽ ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയതായി പരാതി . പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒളിവിൽ പോയി. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്.

ലേണേഴ്‌സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് മോശമായി പെരുമാറിയെന്നാണ് പരാതി. വിവരം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post