നടന്‍ എം സി ചാക്കോ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ ( എംസി കട്ടപ്പന) അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു.

മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്‌വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാഴ്ച, പളുങ്ക്, അമൃതം, നായകന്‍, പളുങ്ക്, പകല്‍, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Previous Post Next Post