കബറടക്കം തിരുവല്ലയിലെ സഭ ആസ്ഥാനത്ത്

തിരുവല്ല : അത്തനേഷ്യസ് യോഹനൻ മെത്രാപ്പോലിത്തയുടെ കബറടക്കം ബീലിവേഴ്സ് ചർച്ച് ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ കത്തീഡ്രലിൽ നടക്കും.

അടുത്ത ആഴ്ച അവസാനത്തോടെ ആവും കബറടക്കം.
സഭയുടെ ചെന്നൈ അതിഭദ്രാസനാധിപൻ സാമുവേൽ മാർ തിയോഫിലോസിൻ്റെ നേതൃത്വത്തിൽ ആവും കബറടക്ക ശുശ്രൂഷകൾ നടക്കുക.

ഭൗതികശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാനാവും.

പുതിയ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ 9 അംഗ കൗൺസിലിനാവും സഭയുടെ ഭരണ ചുമതലയെന്ന് വക്താവ് ഫാ. സിജോ പന്തംപള്ളി അറിയിച്ചു.
Previous Post Next Post