പന്തീരാങ്കാവ് ഗാർഹിക പീഡനം: സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, തര്‍ക്കത്തിന് കാരണം ഫോണിൽ വന്ന മെസേജെന്ന് രാഹുലിന്റെ അമ്മ
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വെളിപ്പെടുത്തലുമായി പ്രതി രാഹുലിന്റെ അമ്മ ഉഷ .മകൻ രാഹുൽ പെൺകുട്ടിയെ മര്‍ദ്ദിച്ചിരുന്നു, എന്നാൽ സ്ത്രീധനത്തിന്റെ പേരിലായിരുന്നില്ല മർദ്ദനം.

യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായതായും ഇവർ പറഞ്ഞു. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും ഉഷ പറഞ്ഞു.

മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.


Previous Post Next Post