ഇൻസ്റ്റഗ്രാം പ്രണയം; മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടുനിലവിൽ യുവതി 2 മാസം ഗർഭിണിയുമാണ്


താമരശേരി: താമരശേരിയിൽ ഇരുപത്തിനാലുകാരിയായ ഭർഭിണി 4 വയസുള്ള മകനേയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ അറിയിക്കുന്നു.
അന്വേഷണം തുടരുന്നതിനിടെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി ഹാജരാവുകയായിരുന്നു. തുടർന്ന് താമരശേരി പൊലീസ് സ്റ്റേഷനിലേക്ക് യുവതിയെ എത്തിക്കുകയും ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്നു നടത്തിയ ചർച്ചയിൽ താൻ കാമുകനൊപ്പമാണ് പോവുന്നതെന്നും ഭർത്താവിനൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും യുവതി അറിയിക്കുകയായിരുന്നു. പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
5 വർഷം മുൻപായിരുന്നു താമരശേരി സ്വദേശിക്കൊപ്പമുള്ള യുവതിയുടെ വിവാഹം. ഇവർക്ക് 4 വയസായ ഒരു കുട്ടിയുണ്ട്. മാത്രമല്ല നിലവിൽ യുവതി 2 മാസം ഗർഭിണിയുമാണ്. വടകര സ്വദേശിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് യുവതി ബന്ധത്തിലാവുന്നത്. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോവുകയുമായിരുന്നു
Previous Post Next Post