കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച.എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം.നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ഇതിൽ മൂന്നുപേര്‍ പിടിയിലായി.ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കവർന്നത്.പ്രതികള്‍ എറണാകുളത്ത് സ്പാ നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും കവർന്നു.ഇത് കളിത്തോക്കാണ് എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും പരിശോധനയില്‍ കളിത്തോക്ക് അല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളും അക്രമി സംഘത്തില്‍പ്പെട്ടവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.