വീണ്ടും പടയപ്പ ആക്രമണം…യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ





നല്ലതണ്ണി : ഇടുക്കി മൂന്നാർ റോഡിൽ വീണ്ടും പടയപ്പ ആക്രമണം. വാഹനങ്ങൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികർ കാറിൽ നിന്നും ഇറങ്ങി ഓടി. നല്ലതണ്ണി കല്ലാറിൽ പടയപ്പയുടെ മുൻപിൽപ്പെട്ട വൈദികനടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം.

 കോന്നിയിയിൽനിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറിൽനിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുൻപിൽ പെട്ടത്. ആനയെ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

ഇരു കാറുകളും റോഡിലിട്ട് ഇവർ പടയപ്പയെ തടയാൻ ശ്രമിച്ചു. യുവാക്കൾ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങൾക്കിടയിലൂടെ യുവാക്കൾക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടർന്നു.
Previous Post Next Post